കര്‍ഷക ആത്മഹത്യ ലോക്‌സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

0

വയനാട്ടില്‍ കര്‍ഷക ആത്മഹത്യ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് രാഹുല്‍ഗാന്ധി ലോക്സഭയില്‍ . വയനാട്ടില്‍ കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. കര്‍ഷകര്‍ക്ക് നേരെ മോദി സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ജില്ലയില്‍ ഇനി ഒരു കര്‍ഷകനും ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പ് വരുത്തണമെന്നും രാഹുല്‍ ഗാന്ധി.ഇന്നലെ പുല്‍പ്പള്ളി മരക്കടവില്‍ ഉണ്ടായ എങ്കട്ടന്റെ ആത്മഹത്യ ഉള്‍പ്പെടെ കേരളത്തില്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ഉന്നയിച്ചു. 2019 ഡിസംബര്‍ 31 വരെക്ക് സംസ്ഥാന ഗവണ്‍മെന്റ് കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. മൊറട്ടോറിയം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ റിസര്‍വ് ബാങ്ക് തീരുമാനം എടുക്കണം. കേന്ദ്ര ധനകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന് നിര്‍ദ്ദേശം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കര്‍ഷകരുടെ രക്ഷയെക്കുറിച്ചുള്ള മോദി സര്‍ക്കാറിന്റെ വാഗ്ദാനങ്ങള്‍ വെറും വാചകമടി മാത്രമാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. എന്നാല്‍ കര്‍ഷക ആത്മഹ്ത്യ ഇപ്പോള്‍ തുടങ്ങിയ പുതിയ പ്രതിഭാസമല്ലായിരുന്നു. പ്രധാനമന്ത്രിക്കു പകരം മറുപടി പറഞ്ഞ് മന്ത്രി രാജ്നാഥ് സിംഗ് നിലപാടെടുത്തത്. സാധ്യമായ എല്ലാ നടപടികളും കര്‍ഷക രക്ഷക്ക് ഗവണ്‍മെന്റ് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!