കുടുംബശ്രീ ഭക്ഷ്യമേള തുടങ്ങി രുചിമേള നാലുദിവസം
വയനാടന്‍ രുചിയൊരുക്കി താളും തകരയും കുടുംബശ്രീ ഭക്ഷ്യമേളക്ക് മാനന്തവാടിയില്‍ തുടക്കമായി.കുടുബശ്രീ ജില്ലാമിഷനും നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഭക്ഷ്യമേള 13വരെ ഉണ്ടാകും. ഇനി നാല് ദിവസം നാവില്‍ രുചിയേറും വിഭവങ്ങള്‍ രുചിക്കാന്‍ മാനന്തവാടിയിലെ ഈ കുടുംബശ്രീ ഭക്ഷ്യമേളയിലേകെത്തിയാല്‍ മതി.മേള നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍ അദ്ധ്യക്ഷയായിരുന്നു.നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഭക്ഷ്യമേളയില്‍ പാരമ്പര്യത്തനിമയും പുതുമയും ഒത്തുചേര്‍ന്ന നിരവധി വിഭവളാണ് ഒരുക്കുന്നത്. ഓരോ ദിവസവും പ്രത്യേക വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ശരീരത്തിനും മനസിനും ഊര്‍ജ്ജം നല്‍കുന്ന വിവിധയിനം ഭക്ഷണങ്ങള്‍, ഔഷധമൂല്യമുള്ള ഭക്ഷണ വിഭവങ്ങള്‍ മേളയില്‍ രുചി കൂട്ടാവും. തട്ടുകടക്കാരുടെ പ്രത്യേക സ്റ്റാളുകളും ഭക്ഷ്യമേളയുടെ ഭാഗമാവും. വിവിധയിനം പുഴുക്കുകള്‍, വ്യത്യസ്തയിനം പുട്ട്, ഇലക്കറികള്‍ , നാടന്‍ കോഴിക്കറിയും പത്തിരിയും, ദോശ, കപ്പ ,അപ്പം തുടങ്ങിയ കോമ്പിനേഷനുകളും വിവിധ ഇനം ബിരിയാണിയും, കൂണ്‍ വിഭവങ്ങള്‍, ഇറച്ചി അട, ഉഴുന്നു വട, സ്‌നാക്‌സുകള്‍ പായസങ്ങള്‍ എന്നിവ മേളയില്‍ ലഭ്യമാകും. കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. വികസന സാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി.ബിജു,കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, പി.വി. ജോര്‍ജ്, ലില്ലി മാത്യു, പ്രദീപശശി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി.സാജിത,സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ നിഷാ ബാബു, കെ.എ.ഹാരീസ് തുടങ്ങിയവര്‍ സംസാരിച്ചു.