ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനം. ഈ മാസം 11, 18, 25 ഓഗസ്റ്റ് ഒന്ന് വ്യാഴാഴ്ച്ചകളില്‍ ഡോക്സി ഡേ ആചരിക്കും. കൃഷിപണിക്കാരും തൊഴിലുറപ്പ് തൊഴിലാളികളും ചെളിയിലും വെള്ളത്തിലും ജോലി ചെയ്യുന്നവരും എലിപ്പനിക്കെതിരെ മുന്‍കരുതല്‍ എടുക്കണമെന്ന് ഡിഎംഒ ഡോ. ആര്‍ രേണുക നിര്‍ദ്ദേശിച്ചു.
കൈകാലുകളിലെ മുറിവ്,വ്രണം, എന്നിവയിലൂടെ എലിപ്പനി രോഗാണു ശരീരത്തില്‍ കടന്നാണ് രോഗം ഉണ്ടാകുന്നത്.എലിയുടെ വിസര്‍ജ്യത്തില്‍ നിന്ന് വെള്ളത്തിലും മണ്ണിലും രോഗാണു പടരുന്നു.കൈകാലുകളില്‍ മുറിവുകളും വ്രണങ്ങളുള്ളവര്‍ ചെളിയിലും വെള്ളത്തിലും ഇറങ്ങുമ്പോള്‍ മുട്ടോളം എത്തുന്ന കാലുറകള്‍ ധരിക്കണം. എലിപ്പനി ബാധിച്ചവരില്‍ മഞ്ഞപ്പിത്ത ലക്ഷണവും കാണുന്നതിനാല്‍ ശരിയായ ചികിത്സ തക്കസമയത്ത് ലഭിച്ചില്ലെങ്കില്‍ രോഗം ഗുരിതരമാവാനും മരണം സംഭവിക്കാനും സാധ്യതയുണ്ട്.എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലുള്ളവര്‍ പനി വന്നാല്‍ ഡോക്ടര്‍മാരുടെ ഉപദേശം തേടണമെന്നും ഡിഎംഒ നിര്‍ദ്ദേശിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post