ഇടതു സര്‍ക്കാരിന്റെ ജന ദ്രോഹ നടപടികള്‍ക്കെതിരെ ഈ മാസം 15 ന് ജില്ലയില്‍ യുഡിഎഫ് ധര്‍ണ്ണ. കൂട്ടധര്‍ണ്ണ പഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മുന്നില്‍.2019-20 വര്‍ഷത്തെ പ്ലാന്‍ വിഹിതത്തില്‍ വെട്ടിക്കുറവു നടത്തി അധികാരവികേന്ദ്രീകരണത്തെ അട്ടിമറിക്കാനുള്ള വീക്കം,കാരുണ്യ പദ്ധതി നിര്‍ത്തലാക്കാനുള്ള നീക്കം, പ്രളയ ദുരിതാശ്വാസം നല്‍കുന്നതിലെ ഗുരുതരമായ വീഴ്ച എന്നിവ അടക്കമുള്ള ജനദ്രോഹങ്ങള്‍ക്കെതിരെയാണ് കൂട്ടധര്‍ണ്ണ സംഘടിപ്പിക്കുന്നത്. യെന്ന് യുഡിഎഫ് കണ്‍വീനര്‍ എഡി അപ്പച്ചന്‍ ജില്ലാ ചെയര്‍മാന്‍ പിപിഎ കരീം എന്നിവര്‍ അറിയിച്ചു. പിണറായി സര്‍ക്കാര്‍ വികസന സേവന പദ്ധതികള്‍ അട്ടിമറിക്കുകയാണെന്നും തദ്ദേശ ഭരണ സ്ഥാപനങ്ങളെ അവഗണിക്കുകയാണെന്നും യുഡിഎഫ് ആരോപിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.