മൊറട്ടോറിയം 31 വരെ നീട്ടും കൃഷി ഭൂമി നിര്‍വചനം പുന:പരിശോധിക്കും

0

.കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടും.കാര്‍ഷിക വായ്പകള്‍ പുന:ക്രമീകരിക്കുന്നതിന് സമയം നീട്ടാന്‍ റിസര്‍വ്വ് ബാങ്കിനോടാവശ്യപ്പെടാന്‍ ബാങ്കേഴ്സ് സമിതി തീരുമാനം. സര്‍ഫാസി പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ഉപസമിതി രൂപീകരിക്കും.കൃഷി ഭൂമി നിര്‍വചനം പുന:പരിശോധിക്കും.സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തിന്റെ തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.ജൂലൈ 31നപ്പുറം മൊറട്ടോറിയം കാലാവധി നീട്ടാനാകില്ലെന്ന തീരുമാനത്തില്‍ മാറ്റം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും ബാങ്കോഴ്‌സ് സമിതിയും ആര്‍ബിഐയെ സമീപിക്കും. ബാങ്കോഴ്‌സ് സമിതിയോഗം സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക സാഹചര്യങ്ങള്‍ വിലയിരുത്തി. കാര്‍ഷിക കടങ്ങള്‍ക്കും കൃഷി മുഖ്യവരുമാനയുള്ളവരുടെ കാര്‍ഷികേതര കടങ്ങള്‍ക്കും മൊറട്ടോറിയം ഡിസംബര്‍ 31 വരെ ലഭ്യമാക്കാനാണ് ധാരണ.സര്‍ഫാസി നിയമവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉപസമിതി പരിശോധിക്കും. കൃഷി ഭൂമി സംബന്ധിച്ച് സര്‍ഫാസി നിര്‍വചനത്തിലെ പ്രശ്‌നങ്ങളാണ് പരിശോധിക്കുക. നെല്‍പ്പാടങ്ങള്‍ക്കു മാത്രമാണ് നിലവില്‍ സര്‍ഫാസിയില്‍ ഇളവുള്ളത്. ഇത് കണക്കിലെടുത്ത് കൃഷിഭൂമിയും കൃഷിയിതര ഭൂമിയും വേര്‍തിരിക്കാന്‍ ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!