ഒളിമ്പിക് ദിന കൂട്ടയോട്ടം നടത്തി

0

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്‌പോട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കേരള ഒളിമ്പിക് അസോസിയേഷന്റെ സഹകരണത്തോടെ കല്‍പ്പറ്റയില്‍ ഒളിമ്പിക് ദിന കൂട്ടയോട്ടം നടത്തി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് എം.മധു ഫ്‌ളാഗ്ഓഫ് ചെയ്ത് കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് ദിന സന്ദേശം കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ. റഫീഖ് നിര്‍വ്വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് സലിം കടവന്‍ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.പി. വിജയ ടീച്ചര്‍, പി.കെ. അയൂബ്, ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി കെ.വി.ജോസഫ്, ത്രോബോള്‍ അസോസിയേഷന്‍ സെക്രട്ടറി ലൂക്കാഫ്രാന്‍സിസ്, സൈക്ലിങ്ങ് അസോസിയേഷന്‍ സെക്രട്ടറി സുബൈര്‍ ഇളംകുളം, തായ്ക്ക്വണ്‍ഡോ അസോസിയേഷന്‍ സെക്രട്ടറി മിഥുന്‍.ടി. ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ അംഗം ടോണി ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എ.ഡി.ജോണ്‍ സ്വാഗതവും എന്‍.സി. സാജിദ് നന്ദിയും പറഞ്ഞു. ജില്ലാ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമി ബത്തേരി വോളിബോള്‍ അക്കാദമി എന്നിവയിലെ കായിക താരങ്ങളും തായ്ക്ക്വണ്‍ഡോ വിദ്യാര്‍ത്ഥികളും കൂട്ടയോട്ടത്തില്‍ പങ്കാളിയായി അത്‌ലറ്റിക് കോച്ച്. ടി താലീബ്, സൈക്ലിങ്ങ് കോച്ച് അനൂപ്, ആര്‍ച്ചറി കോച്ച് രഞ്ജിത്ത്, വോളിബോള്‍ കോച്ച് വി.എം. അശോകന്‍, ടി.സതീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!