കേരള സര്‍ക്കാറിന്റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത ഭൂരഹിതരായ മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും ഭൂമിയും വീടും അനുവദിക്കുക, വീടില്ലാത്തവര്‍ക്ക് വീട് അനുവദിക്കുക, 100-ല്‍ പരം
വര്‍ഷങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിവിധ ജില്ലകളില്‍ നിന്നും കുടിയേറി താമസ്സിക്കുന്ന പട്ടികജാതി കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കല്‍പ്പറ്റ എന്‍ജിഒ യൂണിയന്‍ ഹാളില്‍ ചേര്‍ന്ന പട്ടികജാതി ക്ഷേമസമിതി ( പി കെ എസ്) ജില്ലാ കണ്‍വന്‍ഷന്‍
സര്‍ക്കാറിനോടും ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെട്ടു. കുട്ടികളുടെ വിദ്യാഭ്യാസ ധനസഹായം, ചികില്‍സാ ധനസഹായം യഥാസമയം ലഭ്യമാക്കണമെന്നും വിവിധ കോളനികളില്‍ കുടിവെള്ളം എത്തിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കകരിക്കണം, ഭാഷാന്യൂനപക്ഷങ്ങളുടെ വിവരശേഖരണം
നടത്തി തമിഴ് ഭാഷ പഠിപ്പിക്കുന്നതിനാവശ്യമായ സാഹചര്യം ഒരുക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പട്ടികജാതി വിഭാഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പദ്ധതികള്‍ കാലതാമസം കൂടാതെ പൂര്‍ത്തികരിക്കുകയും
സ്പില്‍ ഓവര്‍ പ്രൊജക്ടുകള്‍ ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുന്നതിനു വേണ്ട ശ്രദ്ധ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.കണ്‍വന്‍ഷന്‍ സംസ്ഥാന
പ്രസിഡന്റും മുന്‍ എം.പി.യുമായ എസ്.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സുഗതന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.സി.ചന്ദ്രന്‍, സംസ്ഥാന കമ്മറ്റിയംഗം പി.ആര്‍.നിര്‍മ്മല, ജില്ലാ ജോയന്റ് സെക്രട്ടറി പി.ആര്‍.ശശികുമാര്‍, ട്രഷറര്‍ എം.ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post