എല്‍സ്റ്റണ്‍ സമരം തീര്‍ന്നേക്കും ശമ്പള വിതരണം നാളെ

0

എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് സമരം അവസാനിക്കുന്നു. ഫെബ്രുവരിയിലെ ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യും.തീരുമാനം കോഴിക്കോട് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍.ബോണസ് കുടിശ്ശിക ജൂലൈ 8ന് വിതരണം ചെയ്യും.ലേബര്‍ കമ്മീഷണര്‍,പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ തോട്ടം ഉടമയും ട്രേഡ് യൂണിയന്‍ നേതാക്കളും പങ്കെടുത്തു. വാര്‍ഷിക സെറ്റില്‍മെന്റ് തുക ഓഗസ്റ്റ് അഞ്ചിന് വിതരണം ചെയ്യാനും ധാരണയായി.നാളെ ശബളം വിതരണം ചെയ്ത് ശേഷം ജോലിക്കിറങ്ങാം എന്ന നിലപാടിലാണ് തൊഴിലാളികള്‍.കഴിഞ്ഞ് മെയ് മാസം എട്ടിന് കോഴിക്കോട് ജോയിന്റ് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ എടുത്ത തീരുമാനങ്ങള്‍ മാനേജ്‌മെന്റ് നടപ്പാക്കാത്തതാണ് അവിശ്വാസത്തിന് കാരണം. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് എസ്റ്റേറ്റിലെ നമ്പര്‍ വണ്‍, നമ്പര്‍ ടു, പുല്‍പ്പാറ ഡിവിഷനിലെ തൊഴിലാളികള്‍ അനിശ്ചിത കാല സമരം ആവശ്യപ്പെട്ടത്. വേതനത്തിനും ബോണസിനും വേണ്ടി നടത്തിയ സമരം നീണ്ടുപോയത് തൊഴിലാളികളെ കടുത്ത ദാരിദ്രത്തിലാക്കിയിരുന്നു.ഒത്തു തീര്‍പ്പ് ചര്‍ച്ചയിലെ ധാരണകള്‍ മാനേജ്‌മെന്റ് ഇത്തവണ തെറ്റിക്കില്ലെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍

Leave A Reply

Your email address will not be published.

error: Content is protected !!