കെട്ടിടങ്ങള്‍ക്ക് നമ്പര്‍ കിട്ടാന്‍ പുല്‍പ്പള്ളി പഞ്ചായത്തില്‍ മാസങ്ങള്‍ കാക്കണം

0

പുല്‍പ്പള്ളി പഞ്ചായത്തില്‍ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നമ്പര്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കിയാല്‍ പരിശോധനകള്‍ പോലും നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്ന് പരാതി. സ്ഥാപനങ്ങള്‍ക്കും ലോഡ്ജ് ഉള്‍പ്പെടെ പുതിയതായി പണി പുര്‍ത്തകരിച്ച കെട്ടിടങ്ങള്‍ക്കും പഞ്ചായത്തില്‍ നിന്ന് നമ്പര്‍ ലഭിക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ പ്ലാന്‍ വരച്ചും മറ്റും മാനദണ്ഡങ്ങളെല്ലാം പൂര്‍ത്തിയാക്കിയ അപേക്ഷകളില്‍ പോലും നമ്പര്‍ നല്‍കുന്നതിന് 2മാസം വരെ കാലതാമസം വരുത്തുന്നു.ഇതു മൂലം ബാങ്കുകളില്‍ വായ്പ എടുത്ത ഉടമകളാണ് ഏറെ ദുരിതത്തിലായിരിക്കുന്നത് പുതിയതായി കെട്ടിടങ്ങള്‍ക്ക് മഴവെള്ള സംഭരണി പാര്‍ക്കിംങ്ങ് ഏരിയ ഉള്‍പ്പെടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പുല്‍പ്പള്ളി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയ ഉടമകളെ പല വിധ കാരണങ്ങള്‍ പറഞ്ഞു ബുദ്ധിമുട്ടിക്കുന്നത് പതിവായി മാറിയിരിക്കുവാണ്.ചില പ്ലാന്‍ ഏജന്റുമാര്‍ മാത്രം നല്‍കുന്ന അപേക്ഷകള്‍ക്ക് എളുപ്പത്തില്‍ നടപടി ക്രമം പൂര്‍ത്തിയാക്കി നമ്പര്‍ നല്‍കുന്നുണ്ട് .എന്നാല്‍ ചിലര്‍ നല്‍കുന്ന പ്ലാന്‍ അംഗീകരിക്കാന്‍ ഈ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. ഇതു മൂലം അപേക്ഷയുമായി എത്തുന്ന കെട്ടിട ഉടമകളെ പല വിധ കാരണം പറഞ്ഞ് ഫയലുകള്‍ വച്ച് താമസിപ്പിക്കുന്നതും പതിവായിട്ടുണ്ട്.അപേക്ഷ സംബന്ധിച്ച് ഉദ്യോഗസ്ഥരോട് തിരക്കിയാല്‍ ധിക്കാരപരമായ മറുപടിയാണ് കിട്ടുന്നത്. അടിയന്തിരമായി പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് ഇത്തരം ജീവനക്കാരെ നിയന്ത്രിക്കാന്‍ തയ്യാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!