മുപ്പത്തിയേഴു വര്‍ഷമായിട്ടും പുല്‍പ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസിന് സ്വന്തമായി കെട്ടിടമില്ല. ഓഫീസ് നിര്‍മിക്കുന്നതിന് വര്‍ഷമിത്രയായിട്ടും അനുയോജ്യമായ സ്ഥലം കിട്ടാത്തതാണ് വാടകക്കെട്ടിടത്തിലെ ഇടുങ്ങിയ മുറിയില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിക്കാന്‍ കാരണം.ആവശ്യമായ സ്ഥലം ലഭിച്ചാല്‍ ഓഫീസ് നിര്‍മാണം തുടങ്ങാമെന്ന നിലപാടിലാണ് അധികൃതര്‍. എന്നാല്‍ ഇതിനായുള്ള ശ്രമങ്ങളെല്ലാം പാഴായി.1082 മേയ് 21നാണ് സബ് രജിസ്ട്രാര്‍ ഓഫീസ് പുല്‍പള്ളിയില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്.1992 ലാണ് ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് മാറ്റിയത്.മുമ്പ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സമീപം റോഡരികില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലെ സ്ഥലം ഓഫീസ് നിര്‍മ്മാണത്തിനായി നല്‍കാന്‍ നടപടി സ്വീകരിച്ചിരുന്നു.എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങി പിന്നീട് സഥലമേറ്റെടുപ്പിനായി കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. വകുപ്പ് അധികാരികള്‍ നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും സൗകര്യങ്ങളുള്ള സ്ഥലം ലഭിക്കാത്തതാണ് പ്രശ്‌നം.ടൗണിലെ വാടകക്കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി ഇപ്പോള്‍ പ്രവര്‍ത്തനം. പുല്‍പ്പള്ളി, മുളളന്‍കൊല്ലി ഇരുളം,നടവയല്‍, പുറക്കാട് പ്രദേശങ്ങളിലെ ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ദിവസേനയെത്തുന്ന ഓഫീസിന് സ്ഥല സൗകര്യമുളള കെട്ടിടം നിര്‍മ്മിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. പുല്‍പ്പള്ളി ഭാഗത്ത് സ്ഥലം ലഭിച്ചില്ലെങ്കില്‍ നടവയല്‍ ഇരുളം ഭാഗങ്ങളിലേക്ക് ഓഫീസ് മാറ്റാനുള്ള സാധ്യതയും ഇപ്പോള്‍ തെളിയുന്നുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ മുള്ളന്‍കൊല്ലി പുല്‍പ്പള്ളി നിവാസികള്‍ക്ക് യാത്ര ദൂരം കൂടും.
Sign in
Sign in
Recover your password.
A password will be e-mailed to you.