ചുണ്ടേല്‍ ടൗണില്‍ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് വ്യാപാരി മരണപ്പെട്ടു ചുണ്ടേല്‍ ടൗണിലെ വ്യാപാരി പാറമ്മല്‍ മുഹമ്മദ് (61) ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രിയാണ് സംഭവം.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു.