ജില്ലയില്‍ എച്ച്1 എന്‍1 പനി റിപ്പോര്‍ട്ട് ചെയ്ത നൂല്‍പ്പുഴ രാജീവ് ഗാന്ധി മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മെഡിക്കല്‍ ക്യാമ്പ് നടത്തി ചികില്‍സാ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു. നിലവില്‍ പനി നിയന്ത്രണ വിധേയമാണ്. പനി ബാധിച്ച് വീട്ടിലേക്ക് പോയ കുട്ടികളുടെ തുടര്‍ ചികിത്സ ഉറപ്പാക്കുന്നതിനും ആവശ്യമായ ചികിത്സാ നടപടികള്‍ സ്വീകരിക്കുന്നതിനും ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ട ട്രൈബല്‍ വകുപ്പ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഡി ആന്‍ഡ് ഒ പരിശോധന നടത്തുന്നതിനും ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രാജീവ്ഗാന്ധി മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധനയില്‍ എച്ച്1എന്‍1 പനിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ ഉള്ള മുഴുവന്‍ കുട്ടികള്‍ക്കും ഛലെഹമോശ്ശൃ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സ്‌കൂള്‍ ഹോസ്റ്റലില്‍ 2 ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ച് 58 കുട്ടികളെ പാര്‍പ്പിച്ച് നിരീക്ഷിച്ചു വരുന്നുണ്ട്. സ്‌കൂളില്‍ 299 പെണ്‍കുട്ടികളും 235 ആണ്‍ കുട്ടികളും ഉള്‍പ്പെടെ 543 കുട്ടികളാണ് സ്‌കൂളിലുള്ളത്. രോഗപ്രതിരോധത്തിനായി ഹോസ്റ്റലില്‍ 200 മാസ്‌ക് വിതരണം ചെയ്യുകയും പനിബാധിച്ച് ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്ക് പോയ എല്ലാ കുട്ടികളെയും അവര്‍ താമസിക്കുന്ന പ്രദേശത്തെ ആരോഗ്യ സ്ഥാപനത്തിന്റെ നിരീക്ഷണത്തില്‍ ആവശ്യമായ ചികിത്സയും നല്‍കി വരുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
രോഗവ്യാപനം തടയുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
.ചുമയ്ക്കുമ്പോള്‍ മൂക്കും വായും തൂവാല ഉപയോഗിച്ച് മറക്കുക
.ഇടക്കിടെ കൈകള്‍ സേപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.
.വീടിന് പുറത്ത് പോയി തിരികെ എത്തിയാല്‍ നിര്‍ബന്ധമായും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം.
.പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് രോഗം പെട്ടെന്ന് പിടിപെടാനും സങ്കീര്‍ണമാകാനും
.സാധ്യതയുള്ളതിനാല്‍ പനി വന്നാല്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണം.
.സ്വയം ചികിത്സ പാടില്ല.