റാങ്കിന്റെ തിളക്കവുമായി മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജ്
ബി.എ.മലയാളത്തില്‍ ഒന്നാം റാങ്കും പൊളിറ്റിക്കല്‍ സയന്‍സ്, മാത്തമറ്റിക്‌സ്, പൊളിറ്റിക്‌സ് വിഭാഗത്തില്‍ കോളേജില്‍ റാങ്കിന്റെ തിളക്കം. വിജയികളെ നാളെ കോളേജില്‍ ആദരിക്കുമെന്ന് കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കണ്ണൂര്‍ സര്‍വ്വകലാശാല ഡിഗ്രി പരീക്ഷകളില്‍ മികച്ച വിജയമാണ് മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജ് നേടിയിരിക്കുന്നത്. ബി.എ.മലയാളത്തില്‍ കെ.എ.റഹീമ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഇതെ വിഭാഗത്തില്‍ മുന്നാം റാങ്ക് കെ.എ.റൂബിയും, നാലാം റാങ്ക് എ.മുഹസീനയും, അഞ്ചാം റാങ്ക് ജിലിന്‍ ജോയ്, ഏഴാം റാങ്ക് നിവേദ് സജീവനും, ഒമ്പതാം റാങ്ക് ലിയ മാത്യുവും കരസ്ഥമാക്കി. പൊളിറ്റിക്കല്‍ സയന്‍സില്‍ രണ്ടാം റാങ്ക് കെ.പി.ഷാനിദും, മൂന്നാം റാങ്ക് ഗ്രീഷ്മ മന്‍മഥനും നേടി.മാത്തമാറ്റിക്‌സ് വിഭാഗത്തില്‍ നാലാം റാങ്ക് കെ.വി.ശാലികയും നേടി. പൊളിറ്റിക്‌സ് വിഭാഗത്തില്‍ നാലാം റാങ്ക് പി.എന്‍.വൈശാഖ്, അഞ്ചാം റാങ്ക് സാന്ദ്ര സജീവനും ഏഴാം റാങ്ക് കെ.എസ്.ശരണും, ഒമ്പതാം റാങ്ക് യു.ബി. ശരത്തും കരസ്ഥമാക്കി.റാങ്ക് ജേതാക്കളെ നാളെ രാവിലെ 10 മണിക്ക് കോളേജില്‍ വെച്ച് അനുമോദിക്കുമെന്നും അധികൃതര്‍ അറിയിച്ചുവാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ പി.കെ.സുധീര്‍, പ്രസിഡന്റ് വി.യു.ബിനു, വൈസ് പ്രിന്‍സിപ്പാള്‍ എന്‍.ഐ.സജി തുടങ്ങിയവര്‍ പങ്കെടുത്തു.