കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു
ഫെയര്‍ ട്രേഡ് അലയന്‍സ് കേരള ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു.തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സംസ്ഥാന സെക്രട്ടറി തോമസ് കളപ്പുര ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സെലിന്‍ മാനുവല്‍ അദ്ധ്യക്ഷനായിരുന്നു.സംസ്ഥാന വൈസ് പ്രസഡന്റ് കെ.വി.ജോസഫ്, ടി.സുരേഷ് കുമാര്‍, വിജേഷ് വിശ്വംഭരന്‍, കെ.എസ്.ഷിനോജ്, കെ.എം.മത്തായി, ബീന ഫ്രാന്‍സീസ്, തുടങ്ങിയവര്‍ സംസാരിച്ചു.ചടങ്ങില്‍ എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച കുട്ടികളെയും ആദരിച്ചു.