ടിപ്പര്‍ ലോറികളുടെ മരണപാച്ചില്‍ നാട്ടുകാര്‍ രംഗത്ത്

0

പഴയ വൈത്തിരിയില്‍ കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ടിപ്പര്‍ ലോറികള്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവര്‍മാര്‍ക്ക് താക്കീത് നല്‍കി. ടിപ്പര്‍ ലോറി അപകടങ്ങള്‍ പതിവായ സാഹചര്യത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം.വൈത്തിരി പഞ്ചായത്തില്‍ ഈ ചുരുങ്ങിയ കാലയളവില്‍ തന്നെ വാഹനാപകടങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത് .ഇതില്‍ നാടിനെ നടുക്കിയ അപകടം മാര്‍ച്ച് 26ന് പഴയ വൈത്തിരിയില്‍ നടന്ന ടിപ്പര്‍ കാര്‍ അപകടമായിരുന്നു.ഇതില്‍തിരൂര്‍ സ്വദേശികളായ 3 പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. ഇന്ന് അസങ്കടിത തൊഴിലാളി ഐ എന്‍ ടി യു സി യുടെ നേതൃത്വത്തില്‍ പഴയ വൈത്തിരിയില്‍ നാട്ടുകാര്‍ ചേര്‍ന്ന് ടിപ്പര്‍ ലോറികള്‍ തടയുകയും ഡ്രൈവര്‍മാരെ താക്കീത് ചെയ്തു വിടുകയും ചെയ്തു. ഇതിനോടൊപ്പം എസ് പി, ആര്‍ ഡി ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.വരും ദിവസങ്ങളില്‍ അമിത ഭാരം കയറ്റി വരുന്ന ടിപ്പറുകള്‍ തടയുകയും ഉദ്യോഗസ്ഥ തലത്തില്‍ നിന്ന് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക് നേതൃത്വം നല്‍കുമെന്നും അസങ്കടിത തൊഴിലാളി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!