പ്രകാശിന്റെ കുടുംബത്തിന് തുക കൈമാറി

0

ബസ്സ് ക്ലീനറുടെ കുടുംബത്തെ സഹായിക്കാന്‍ ബസ്സുടമകളും തൊഴിലാളികളും നാട്ടുകാരും സമാഹരിച്ച തുക പ്രകാശിന്റെ കുടുംബത്തിന് കൈമാറി.പ്രകാശന്റെ കുടുംബത്തിലെത്തി ജനപ്രതിനിധികളും ബസ്സ് ഉടമകളും തൊഴിലാളി സംഘടനാ നേതാക്കളും ചേര്‍ന്ന് തുക കൈമാറി.ഇക്കഴിഞ്ഞ 17 ന് നടന്ന ധനസമാഹരണത്തില്‍ 3 ലക്ഷത്തി എണ്‍പതിനായിരം രൂപ സമാഹരിച്ചതില്‍ സഹായ കമ്മറ്റി തീരുമാനപ്രകാരം 2 ലക്ഷം രൂപ മകളുടെ പേരിലും ഒരു ലക്ഷം രൂപ മകന്റെ പേരിലും ഫിക്‌സിഡ് ഡിപ്പോസിറ്റ് ഇടുകയും ബാക്കി എണ്‍പതിനായിരം രൂപ കുടുംബത്തിന് ചെക്കായി കൈമാറുകയും ചെയ്തു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി കുടുംബത്തിന് ചെക്കുകള്‍ കൈമാറി, എടവക ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് നജ്മുദീന്‍ മൂടമ്പത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാത്തിമ ബീഗം, ബസ്സ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ചാക്കോ നെല്ലിക്കാട്ടില്‍,മുഹമദ് കാഞ്ഞായി, അബ്ദുള്‍ മുത്തലിബ്, തൊഴിലാളി സംഘടന നേതാക്കളായ ഇ ജെ.ബാബു, എം.റെജീഷ്, എം.പി.ശശികുമാര്‍, വി.സി.സന്തോഷ്, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!