പൊളിച്ച റോഡ് ഗതാഗതയോഗ്യമാക്കണം

0

കാരാപ്പുഴ കുടിവെള്ള പദ്ധതിക്ക് വേണ്ടി പൈപ്പ് ലൈന്‍ വിന്യസിക്കുന്നതിന് പൊളിച്ച റോഡ് ഗതാഗതയോഗ്യമാക്കുന്നതില്‍ പിഡബ്ല്യുഡിയുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ അമ്പലവയല്‍ മേഖലാ കമ്മിറ്റി പിഡബ്ല്യുഡി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് എംഎസ് ഫെബിന്‍ ഉദ്ഘാടനം ചെയ്തു. പിഎച്ച് ഷാനിബ് അധ്യക്ഷനായിരുന്നു. .മൈജു,ഷിയാദ്,അഖില്‍,ജിനേഷ്,നോയല്‍ എന്നിവര്‍ സംസാരിച്ചു. കുടിവെള്ള വിതരണ പൈപ്പിടുന്നതിന് റോഡ് വെട്ടിപ്പൊളിച്ചതോടെ യാത്രദുരിതത്തിനൊപ്പം അപകടങ്ങളും പതിവായിരിക്കുകയാണ്. ഇതിനകം മൂന്ന് ബൈക്ക് യാത്രികര്‍ അപകടത്തില്‍പ്പെട്ടു.അമ്പലവയല്‍ ടൗണില്‍ ഇത്രയും രൂക്ഷമായ യാത്രാദുരിതം നിലനില്‍ക്കുമ്പോഴും പിഡബ്ല്യുഡിയുടെ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി.പ്രശ്‌നത്തിന് അടിയന്തര പരിഹാരമുണ്ടായില്ലെങ്കില്‍ ഓഫീസ് ഉപരോധം അടക്കം സമരരീതികളുമായി രംഗത്ത് വരുമെന്ന് ഡിവൈഎഫ്‌ഐ മുന്നറിയിപ്പ് നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!