മഴ ചതിച്ചു. സാമ്പത്തിക പ്രതിസന്ധിയും നഴ്‌സറികളില്‍ തൈ വില്‍പ്പനയില്ല

0

മഴ ചതിച്ചു നഴ്സറികളില്‍ നിന്ന് തൈകള്‍ വാങ്ങാന്‍ കര്‍ഷകര്‍ എത്തുനില്ല. മഴക്കുറവും സാമ്പത്തിക പ്രതിസന്ധിയും മൂലം ഇക്കൊല്ലം തൈകള്‍ വാങ്ങാനാളില്ല പുതുമഴയില്‍ നട്ട വയൊക്കെയും കരിഞ്ഞുണങ്ങിയതിനാല്‍ വീണ്ടും പലര്‍ക്കും വിളകളിറക്കേണതുണ്ട് എന്നാല്‍ മഴ പെയ്യാത്തതിനാല്‍ തൈകള്‍ വാങ്ങി നടാന്‍ കൃഷിക്കാര്‍ തയ്യാറാവുന്നില്ല.കയ്യില്‍ കാശില്ലാത്തതിനാല്‍ കൃഷി ചെയ്യാതെ സ്ഥലം വെറുതെയിടുകയാണ് പലരും.കഴിഞ്ഞ മഴക്കാലത്ത് നശിച്ചുപോയ വിളകള്‍ക്കു പകരം വിളയിറക്കാന്‍ ആരുടെ പക്കലും പണമില്ല കുരുമുളക്, കാപ്പി,കമുങ്ങ്, വൃക്ഷത്തൈകള്‍ എന്നിവ വന്‍ തോതില്‍ വിറ്റഴിയേണ്ട സമയമാണിത്.ജൂണ്‍ മാസത്തിലാണ് കുരുമുളകും കാപ്പിയും നടുന്നത് ജൂണ്‍ പകുതി കഴിഞ്ഞിട്ടും കാലവര്‍ഷമെത്തിയില്ല.വിവിധ തരം കുരുമുളക്, കാപ്പി, കമുങ്ങ്, സില്‍വര്‍, ഓക്ക് ഫലവൃക്ഷങ്ങള്‍ അലങ്കാരച്ചെടികള്‍ വാനില തുടങ്ങിയ തൈകളാണ് മഴയാരംഭത്തില്‍ വില്പനയ്ക്കെത്തുന്നത് .പ്രാദേശികമായി ഉല്‍പാദപ്പിച്ചതും കുടക്, ബെംഗളൂരു ,പുത്തുര്‍ .മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് എത്തിച്ചതുമായ തൈകള്‍ വില്‍ക്കുന്നു .കൃഷിയോടു താല്‍പര്യമുള്ളവരും വില അന്വേഷിച്ച് മടങ്ങുന്നതല്ലാതെ സാമ്പത്തിക പ്രയാസം മൂലം തൈകള്‍ വാങ്ങുന്നില്ലെന്നാണ് നഴ്‌സറി ഉടമകള്‍ പറയുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!