സ്‌നേഹവിരുന്നും പ്രാര്‍ത്ഥനയും സംഘടിപ്പിച്ചു
വയനാട് ജില്ലയില്‍ നിന്നും ഈ വര്‍ഷം ഹജ്ജ് കര്‍മ്മത്തിന് പോകുന്നതിന് തെരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്ക് വെള്ളമുണ്ട മഹല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹവിരുന്നും പ്രാര്‍ത്ഥനയും സംഘടിപ്പിച്ചു. വെള്ളമുണ്ട നുറുല്‍ ഇസ്ലാം സെക്കന്‍ഡറി മദ്രസയില്‍ പരിപാടി സക്കരിയ ഫൈസി പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. മഹല്‍ ഖാസി ജാഫര്‍ സഹദി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.മമ്മൂട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം സി ഇബ്രാഹിം ഹാജി, മായന്‍ മണി, ഹാഷിം കോയ തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.