മത്സ്യവില കുതിച്ചുയരുന്നു

0

മത്തി,അയല തുടങ്ങിയ ഇനങ്ങള്‍ക്കടക്കം വില 200ഉം പിന്നിട്ട് കുതിക്കുകയാണ്.വിലവര്‍ദ്ധനവില്‍ നഷ്ടം സഹിക്കാനാവാതെ നിരവധി മത്സ്യസ്റ്റാളുകള്‍ പൂട്ടുകയും ചെയ്തു..160 രൂപ വിലയുണ്ടായിരുന്ന മത്തിയുടെ ഇന്നത്തെ വില 260 മുതല്‍ 300വരെയാണ്.അയല കിലോയ്ക്ക് 160 ആയിരുന്നത് 280 ആയി ഉയര്‍ന്നു.പത്തുദിവസം മുമ്പ് 700രൂപയായിരുന്ന ഐക്കൂറക്ക് 500 രൂപവര്‍ദ്ധിച്ച് 1200ലെത്തി.500 രൂപയായിരുന്ന ആവോലിക്ക് 800രൂപയും 100 രൂപ വിലയായിരുന്ന നത്തലിന് 180ഉം 180 രൂപയായിരുന്ന ചൂതയ്ക്ക് 300 രൂപയുമായാണ് വില ഉയര്‍ന്നിരിക്കുന്നത്.500 രൂപയായിരുന്ന ആവോലിക്ക് 800രൂപയും 100 രൂപ വിലയായിരുന്ന നത്തലിന് 180ഉം 180 രൂപയായിരുന്ന ചൂതയ്ക്ക് 300 രൂപയുമായാണ് വില ഉയര്‍ന്നിരിക്കുന്നത്.ഇതിനു പുറമ ചെമ്മീനും വില ഉയര്‍ന്നു.കിലോയ്ക്ക് 260 രൂപയായിരുന്ന ചെമ്മീന് ഇപ്പോള്‍ വില 400-450 വരെയാണ്.കടല്‍ മല്‍സ്യത്തിന് വില കുത്തനെ ഉയര്‍ന്നതോടെ പുഴമല്‍സ്യങ്ങളാണ് കച്ചവടക്കാര്‍ കൂടുതലും വില്‍പ്പന നടത്തുന്നത്.വിലവര്‍ദ്ധിച്ചതോടെ കച്ചവടം നഷ്ടമായി പലമല്‍സ്യസ്റ്റാളുകളും പൂട്ടിയിട്ടുമുണ്ട്.ട്രോളിംഗ് നിരോധനവും കാലാവസ്ഥ വ്യതിയാനം കാരണം മല്‍സ്യലഭ്യതയിലുണ്ടായ കുറവുമാണ് വില ഉയരാന്‍ കാരണം

Leave A Reply

Your email address will not be published.

error: Content is protected !!