ജില്ലാ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

0

വയനാട് ജില്ലാ ബാഡ്മിന്റന്‍ (ഷട്ടില്‍) അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. സന്തോഷ് എസ് (കല്‍പ്പറ്റ വൈസ് മെന്‍ ക്ലബ്ബ്) മെന്‍ സിംഗിള്‍സിലും മിഥുന്‍ വിയുമായി ചേര്‍ന്ന് മെന്‍ ഡബിള്‍സിലും വിജയിച്ചു. അനുശ്രീ മഹേഷ് (ഡയാന ക്ലബ്, മാനന്തവാടി) അണ്ടര്‍ 17 ഗേള്‍സ് സിംഗിള്‍സിലും ഐറീന ഫിന്‍സിയ നെവില്‍ (കോസ്‌മോ, ബത്തേരി) മായി ചേര്‍ന്ന് അണ്ടര്‍ 17 ഗേള്‍സ് ഡബിള്‍സിലും വിജയിച്ചു. ഡയാന ക്ലബ്ബില്‍ നടന്ന സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കണ്‍സില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി മെമ്പര്‍ കെ റഫീഖ് വിജയികര്‍ക്ക് ട്രോഫികളും, സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. ജില്ലാ അസോസിയേഷന്‍ പ്രസിഡണ്ട് ബിജു വര്‍ഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ഡോ.സജിത് പി സി, ഡയാന ക്ലബ്ബ് പ്രസിഡണ്ട് ഡോ.രഞ്ജിത് സി കെ, അഡ്വ. രമേശ് കെ കെ, ഡോ.രാജേഷ് ടി ജോസ്, അഡ്വ. അരുണ്‍ ടി വി, രവീന്ദ്രന്‍ ടി, സുധീന്ദ്രലാല്‍ പി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!