പുകയില വിരുദ്ധ ദിനാചരണം
കേരള സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെ ഭാഗമായി അന്തരാഷ്ട്ര പുകയില വിരുദ്ധ ദിനാചരണം വയനാട് എക്‌സൈസ് വകുപ്പിന്റ ആഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു.ഗാന്ധി പാര്‍ക്കില്‍ പുകയില വിരുദ്ധ റാലി നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ആര്‍ കീര്‍ത്തി ഫ്‌ളാഗ് ഓഫ് ചെയ്തു.സമാപന സമ്മേളനം ഗവ.യു.പി സ്‌കൂളില്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി ബാബു അധ്യക്ഷനായിരുന്നു.കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജീവ് ബി നായര്‍ പുകയില വിരുദ്ധ പ്രതിജ്ഞച്ചൊല്ലി.നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ ശോഭാ രാജന്‍, കൗണ്‍സിലര്‍ റഷീദ് പടയന്‍, മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ജെ ഷാജി, ജനമൈത്രി ഇന്‍സ്‌പെക്ടര്‍ എന്‍ രാജശേഖരന്‍, പ്രേംദാസ്, വി കെ മണികണ്ഡന്‍, പി ടി സുഗതന്‍ എന്നിവര്‍ സംസാരിച്ചു. മാനന്തവാടി ജി വി എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ്, ബോധവല്‍ക്കരണ സ്‌ക്കിറ്റ് എന്നിവയും ഉണ്ടായിരുന്നു.