ശുദ്ധജലമൊരുക്കി ജലവിതരണ വകുപ്പ്
മാനന്തവാടി നഗരസഭയിലും എടവക പഞ്ചായത്തിലെയും മുക്കിലും മൂലയിലും ശുദ്ധമായ കുടിവെള്ളം യഥേഷ്ടം ലഭ്യമാക്കാനുതകുന്ന വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി.പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത് പതിനായിരകണക്കിന് ഉപഭോക്താക്കള്‍ക്ക്.അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപിപ്പിക്കാന്‍ ബ്രഹത് പദ്ധതി ലക്ഷ്യമിടുന്നു.10 ദശലക്ഷം ലിറ്റര്‍ വെള്ളം ദിനം പ്രതി ശുചീകരിക്കാവുന്ന ടാങ്കും നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു. രണ്ടേ നാല്,നല്ലൂര്‍ നാട്, ജില്ലാശുപത്രി കുന്ന്, പയ്യംപള്ളി എന്നിവിടങ്ങളിലെ ടാങ്കുകളിലേക്കാണ് ആദ്യഘട്ടത്തില്‍ ശുദ്ധജലമെത്തിച്ചത്
2012 ഭരണാനുമതി ലഭിച്ച പദ്ധതിക്ക് സ്ഥലമെടുപ്പും സാങ്കേതിക അനുമതിയും ലഭിച്ചതോടെ നബാര്‍ഡില്‍ നിന്നും ലഭിച്ച ആര്‍.ഐ.ഡി.എഫ് സെവന്റിന്‍ പദ്ധതിയില്‍ 23.68 കോടി രൂപ ഉപയോഗപ്പെടുത്തി കിണര്‍, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, ആധുനിക രീതിയിലുള്ള ലാബ് ,പമ്പ് ഹൗസുകള്‍ എന്നിവ സ്ഥാപിച്ചു
മാനന്തവാടി ടൗണില്‍ നിന്നും 25 കിലോമീറ്റര്‍ വിതരണ ശൃഖലക്കുള്ള അയണ്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുകയും ചൂട്ടക്കടവില്‍ നിന്നും ശുചീകരിച്ച ശുദ്ധജലം മുഴുവന്‍ ടാങ്കുകളിലേക്കും എത്തിക്കുകയും ചെയ്യും .നബാര്‍ഡ് പദ്ധതിയിലുള്‍പ്പെടാത്ത പദ്ധതികള്‍ക്കായി 2017 ല്‍ കിഫ് ബി പദ്ധതി പ്രകാരം ലഭിച്ച 18 കോടി രൂപ ഉപയോഗിച്ച്, മാനന്തവാടി നഗരസഭയിലേയും – എടവക പഞ്ചായത്തിലേയും മുഴുവന്‍ വിതരണ ശൃംഖലകളിലും 74 കിലോമീറ്റര്‍ നീളത്തില്‍ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ചു.
മാനന്തവാടി നഗരസഭയില്‍ ഏറ്റവും കൂടുതല്‍ കുടി വെള്ളക്ഷാമം നേരിടുന്ന കല്ലിയോട്കുന്നില്‍ എന്‍ ആര്‍ ഡി ഫണ്ടുപയോഗിച്ച് കല്ലുമൊട്ടം കുന്നില്‍ 35 ലക്ഷം രൂപ ഓ ആര്‍ കേളു എം എല്‍ എ യുടെ ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ വകയിരുത്തുകയും വെള്ളം ശേഖരിക്കുന്നതിനായ വലിയ ടാങ്കുകള്‍ സ്ഥാപിക്കുകയു ചെയ്തു.
ജില്ലാശുപത്രിക്കുന്നിലുള്ള വലിയ ടാങ്കില്‍ നിന്ന് വയനാട് എന്‍ജിനിയറിംഗ് കോളേജിലേക്കും കല്ലിയോട്ട്കുന്ന്, കല്ലുമൊട്ടം കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ ടാങ്കുകളിലേക്ക് പമ്പ് ചെയ്ത് ജലവിതരണം നടത്തുന്നു.മാനന്തവാടിയില്‍ സ്ഥിതിചെയ്യുന്ന വാട്ടര്‍ട്രീറ്റ്മെന്റ് പ്ലാന്റ് ആധുനികസജ്ജീകരണങ്ങളോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഏറ്റവും ശുദ്ധമായ കുടിവെള്ളമാണ് എടവകയിലും മാനന്തവാടിയിലും വിതരണം ചെയ്യുക.