ജി.ടെക് തൊഴില്‍മേള മെയ് 18 ന് മാനന്തവാടിയില്‍
മാനന്തവാടി: ജി ടെക് കംപ്യൂട്ടര്‍ എഡ്യുക്കേഷനും മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴില്‍മേള മെയ് 18ന് രാവിലെ 9 മണി മുതല്‍ 3 മണി വരെ മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തൊഴില്‍ മേളയില്‍ വെച്ച് പ്രമുഖ കമ്പനികള്‍ ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് ഇന്റര്‍വ്യു ചെയ്യും. ഇതാടൊപ്പം ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വയം തിരഞ്ഞെടുത്ത നാല് കമ്പനികളുടെ ഇന്റര്‍വ്യൂകള്‍ക്ക് പങ്കെടുക്കാന്‍ കഴിയുമെന്നും പറഞ്ഞു. സൗജന്യമായാണ് തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ മാനന്തവാടി കോ-ഓപ്പറേറ്റിവ് കോളേജ്, ജി ടെക് കംപ്യൂട്ടര്‍ എഡ്യുക്കേഷന്‍ സെന്ററുമായി ബന്ധപ്പെടണം. വാര്‍ത്ത സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ബിനു വി.യു ,റെജുല്‍ എസ്, അനൂപ് എന്‍, സാബിത്ത് എം. തുടങ്ങിയവര്‍ പങ്കെടുത്തു.