അഴുക്കുചാലില്‍ സെപ്റ്റിക് മാലിന്യം; നടപടിക്കൊരുങ്ങി നഗരസഭ

0

ബത്തേരി: ചുങ്കം അബ്ദുള്ള ക്വാട്ടേഴ്സ് പരിസരത്തേക്ക് അഴുക്കുചാലിലൂടെ സെപ്റ്റിക് മാലിന്യം ഒഴുക്കുന്ന സംഭവം. കര്‍ശന നടപടിക്കൊരുങ്ങി ബത്തേരി നഗരസഭ. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് അടക്കം റദ്ദ് ചെയ്യാനുള്ള നടപടികളാണ് നഗരസഭ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്ഥലത്ത് ഇന്ന് നഗരസഭ അധികൃതരും ആരോഗ്യവകുപ്പും പരിശോധന നടത്തി. ബത്തേരി ടൗണില്‍ നിന്നും സെപ്റ്റിക് മാലിന്യമടക്കം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ ഇതിനെതിരെ കര്‍ശന നടപടിക്കൊരുങ്ങുന്നത്.

30 കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടേക്ക് മലിനജലം ഒഴുകന്ന അഴുക്കുചാല്‍ വഴി സെപ്റ്റിക് മാലിന്യം ഒഴുക്കിയതിലൂടെ പ്രദേശവാസികളുടെ ആരോഗ്യത്തെ ബാധിച്ചിരുന്നു.ഇതിനുപുറമെ ഇവിടത്തെ തോടും കുടിവെള്ള സ്രോതസ്സുകളും മലിനപ്പെടുന്നതിനും ഇത് കാരണമായി.ഈ വാര്‍ത്ത് പുറത്തുവന്നതോടെയാണ് നഗരസഭ കര്‍ശന നടപടികളുമായി രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി ഈ പ്രദേശത്ത് നഗരസഭ ആരോഗ്യ വകുപ്പും ജനപ്രതിനിധികളും എത്തി പരിശോധന നടത്തി. ചില കച്ചവട സ്ഥാനപനങ്ങള്‍ക്ക് നോട്ടീസും നല്‍കി. ഇത്തരത്തിലുള്ള പ്രവര്‍ത്തി ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിഉണ്ടാവുമെന്നും സ്ഥാപനങ്ങളുടം ലൈസന്‍സ് അഠക്കം റദ്ദ് ചെയ്യുമെന്നും നഗരസഭ ചെയര്‍മാന്‍ റ്റി.എല്‍.സാബു വയനാട് വിഷനോട് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!