ഹയര്‍സെക്കണ്ടറി ക്ലാസുകള്‍ ജൂണ്‍ മൂന്നിന് തന്നെ തുടങ്ങാനുള്ള തീരുമാനം വന്നത്തോടെ അലോട്ട്മെന്റ് നടപടികളും അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. നാളെ വരെയാണ് ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 18 ന് അപേക്ഷയിലുള്ള പരിശോധന പൂര്‍ത്തിയാകും. മെയ് 20 ന് ട്രയല്‍ അലോട്ട്‌മെന്റും 24 ന് ഫസ്റ്റ് അലോട്ട്മെന്റും 27 ന് ഫൈനല്‍ അലോട്ട്മെന്റും പൂര്‍ത്തിയാക്കി 3 ന് തന്നെ ക്ലാസുകള്‍ ആരംഭിക്കും. അതേ സമയം ജില്ലയില്‍ ഹയര്‍ സെക്കണ്ടറി സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. 2000 ലധികം ആദിവാസികുട്ടികള്‍ ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. ഹ്യുമാനിറ്റിസ് സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നാവശ്യമാണ് ഉയരുന്നത്. 2240 സീറ്റുകള്‍ മാത്രമാണ് ഹ്യുമാനിറ്റിസിന് ഉള്ളത്. പ്രത്യേകിച്ച് ആദിവാസി മേഖലകളില്‍ നിന്നും കൂടുതല്‍ കുട്ടികള്‍ തിരഞ്ഞെടുക്കുന്നത് മാനവിക വിഷയങ്ങളാണ്. എട്ട് ശതമാനമാണ് പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംവരണം. ഉയര്‍ന്ന മാര്‍ക്ക് നേടിയ കുട്ടികള്‍ സംവരണത്തിന്റെ സഹായമില്ലാതെ തന്നെ പൊതുവിഭാഗത്തില്‍ പ്രവേശനം നേടും. ബാക്കി വരുന്ന കുട്ടികളുടെ പ്രവേശനത്തിന് സ്പോര്‍ട്ട് അഡ്മിഷന്‍ പോലുള്ള സംവിധാനം ഏര്‍പ്പെടുത്തും.
Sign in
Sign in
Recover your password.
A password will be e-mailed to you.