പ്രളയം കവര്‍ന്നെടുത്ത പ്രദേശങ്ങളില്‍ കുന്നിടിച്ച് മണ്ണെടുക്കല്‍ വ്യാപകം.

0

വീട് നിര്‍മ്മാണത്തിന്റെ മറവില്‍ പെര്‍മിറ്റുകള്‍ സമ്പാദിച്ചാണ് ആയിരക്കണക്കിന് ക്യുബിക്ക് മീറ്റര്‍ മണ്ണെടുത്തു മാറ്റുന്നത്.സാധാരണക്കാരന്‍ മണ്ണ് നീക്കാന്‍ അനുമതി ചോദിക്കുമ്പോള്‍ അനുവാദം നല്‍കാത്ത റവന്യു- ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരാണ് വമ്പന്‍മാര്‍ക്ക് നിര്‍ബാധം പെര്‍മിറ്റുകള്‍ നല്‍കുന്നത്. പെര്‍മിറ്റ് നല്‍കുന്നതിനെതിരെ ഭരണകക്ഷിയായ സി.പി.ഐ തന്നെ രംഗത്ത് എത്തുകയും ചെയ്തു.ദുരന്തനിവരാണ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കുന്നിടിച്ചല്‍.പ്രളയം ഏറ്റവുമധികം ബാധിച്ച
തവിഞ്ഞാല്‍ വില്ലേജിലടക്കം വീടുനിര്‍മ്മാണം എന്ന പേരില്‍ ആയിരക്കണക്കിന് ക്യുബിക്ക് മിറ്റര്‍ മണ്ണാണ് കുന്നിടിച്ച് കടത്തുന്നത് .കഴിഞ്ഞ മഴക്കാലത്ത് വന്‍തോതില്‍ മണ്ണ് ഇടിഞ്ഞ് തകര്‍ന്ന പ്രദേശത്താണ് ജില്ലാ ദുരന്തനിവരാണ അതോറിറ്റിയുടെ അനുമതിയില്ലതെ കുന്നിടിച്ച് നിരത്തുന്നത്. വന്‍തോതില്‍ എടുക്കുന്ന മണ്ണ് നിഷേപിക്കുന്നതും പുഴ പുറമ്പോക്കിലും ചതുപ്പ് നിലങ്ങളിലുമാണ്. മാനന്തവാടി തലശ്ശേരി റോഡിലെ തിണ്ടുമ്മല്‍ മുതല്‍ കമ്പിപ്പാലം വരെയുള്ള ഭാഗങ്ങളില്‍ നാല് സ്ഥലങ്ങളിലാണ് മണ്ണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതിനും അനുമതിയില്ലന്ന് റവന്യൂ അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം. ഇത്തരം അനധികൃത മണ്ണെടുക്കലിനെതിരെ ഭരണകക്ഷിയായ സി.പി.ഐ. തന്നെ രംഗത്ത് എത്തി. റവന്യു- ജിയോളജി വകുപ്പില്‍ ഉന്നതരുടെ ഒത്താശയോടെ ഇത്തരം മണ്ണെടുക്കല്‍ നടക്കുന്നുണെന്നും അത്തരക്കാര്‍കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സി.പി.ഐ.നേതാവ് ജോണി മറ്റത്തിലാനി പറഞ്ഞു.സാധരണക്കാരന്‍ 5 സെന്റ് വീട് വെക്കാന്‍ അനുമതി ചോദിച്ചാല്‍ ദുരന്തനിവാരണ അതോറിട്ടിയുടെ പേര് പറഞ്ഞ് അനുമതി നിഷേധിക്കുന്ന റവന്യു- ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലങ്കില്‍ വരാനിരിക്കുന്ന മഴക്കാലത്ത് മറ്റൊരു പ്രളയം കൂടി കാണേണ്ടി വരുമെന്ന കാര്യം ഉറപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!