വരടിമൂല ഒണ്ടയങ്ങാടി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍
വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഒന്നടങ്കം രംഗത്ത് ഇത് സംബന്ധിച്ച് നിരവധി കുടുംബങ്ങള്‍ ഒപ്പിട്ട നിവേദനം നഗരസഭ അധികൃതര്‍ക്ക് നല്‍കി. മാനന്തവാടി നഗരസഭയിലെ വരടി മൂല- ഒണ്ടയങ്ങാടി ഡിവിഷനുകളുടെ അതിര്‍ത്തി പങ്കിടുന്ന വരടിമൂല ഒണ്ടയങ്ങാടി റോഡാണ് കാല പഴക്കത്താലും കഴിഞ്ഞ പ്രളയത്താലും കാല്‍നടയാത്ര പോലും സാധ്യമാകാത്ത വിധത്തില്‍ പൊട്ടി പൊളിഞ്ഞ് കിടക്കുന്നത്. ഏതാണ്ട് 400 മീറ്റര്‍ ദൂരത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന റോഡിലൂടെ ഒരു രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്.കഴിഞ്ഞ പ്രളയത്തില്‍ ചെറ്റപ്പാലം വരടി മൂല റോഡ് ഇടിഞ്ഞുതാണപ്പോള്‍ ആ പ്രദേശത്തെ മുഴുവന്‍ ആളുകളുടെയും ഏക ആശ്രയം ഈ റോഡായിരുന്നു.ഒണ്ടയങ്ങാടി,വള്ളിയൂര്‍ക്കാവ്,ചെറ്റപ്പാലം,പയ്യംമ്പള്ളി എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന ഈ റോഡിലൂടെ നുറുകണക്കിന് ആളുകളാണ് നിത്യേന യാത്ര ചെയ്യുന്നത്. മാനന്തവാടി മൈസൂര്‍ റോഡിലും െൈബെപ്പാസ് റോഡിലുമെല്ലാം ഗതാഗത കുരുക്ക് അനുഭവപ്പെടുമ്പോള്‍ ബദല്‍ റോഡായി ഉപയോഗിക്കുന്ന ഈ റോഡില്‍ അറ്റകുറ്റ പണികള്‍ പോലും നടത്തിയിട്ട് 15 വര്‍ഷത്തിലെറെയായി. അടുത്ത കാലവര്‍ഷത്തിന് മുമ്പെങ്കിലും റോഡ് ഗതാഗത യോഗ്യമാക്ക്ണമെന്നാണ് നാട്ടുകാരുടെ ആവശ്യം.