അമ്പലവയലിന്റെ അഭിമാനമായി അജ്മല്‍ പര്‍വീണ

1

വിഎച്എസ്ഇ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് വിഭാഗത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി അജ്മല്‍ പര്‍വീണ.അമ്പലവയല്‍ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ അജ്മല്‍ പര്‍വീണ 1600 മാര്‍ക്കില്‍ 1531(95.68%) മാര്‍ക്കാണ് നേടിയത്.മുഴുവന്‍ മാര്‍ക്കാണ് പ്രതീക്ഷിച്ചിരുന്നതെന്ന് അജ്മല്‍ പര്‍വീണ പറഞ്ഞു.അഞ്ച് ശതമാനത്തിന്റെ വ്യത്യാസത്തില്‍ നൂറ് ശതമാനം നഷ്ടമായെങ്കിലും വിജയത്തില്‍ സന്തോഷമുണ്ടെന്നും അജ്മല്‍ പറഞ്ഞു. ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് വിഭാഗത്തില്‍ ജില്ലയില്‍ തന്നെ ഏറ്റവും മികച്ച വിജയമാണ് അജ്മല്‍ സ്വന്തമാക്കിയത്. ഈ വിഷയത്തില്‍ തന്നെ ഉപരിപഠനം നടത്താനാണ് തീരുമാനം. കെഎസ്ഇബി മീനങ്ങാടി സെക്ഷന്‍ ഓവര്‍സിയര്‍ അമ്പലവയല്‍ കൂരിമണ്ണില്‍ മേലേമണ്ണില്‍ കെഎം ഉമ്മറിന്റെയും കെ നസീമയുടെയും മകളാണ്.

1 Comment
  1. Abdullah says

    Comment:nice

Leave A Reply

Your email address will not be published.

error: Content is protected !!