ചന്ദ്രികയുടേത് ആസൂത്രിത കൊല
തോല്‍പ്പെട്ടിയില്‍ യുവതി കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി അശോകനെ കൊല്ലപ്പെട്ട ചന്ദ്രികയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് കാലത്ത് 10 മണിയോടെയാണ് വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയില്‍ ചന്ദ്രികയുടെ ഭര്‍ത്താവ് അശോകനെ തോല്‍പ്പെട്ടിയില്‍ കൊണ്ടുവന്നത്. കൊലപാതകം നടത്തിയ രാത്രി ഒളിച്ചിരുന്ന കാപ്പിത്തോട്ടവും ചന്ദ്രികയെ കുത്താന്‍ ഉപയോഗിച്ച കത്തിയും അശോകന്‍ പോലീസിന് കാണിച്ചു കൊടുത്തു. താന്‍ സ്ഥലത്തില്ലെന്ന് ഫോണിലൂടെ ചന്ദ്രികയെ ബോധ്യപ്പെടുത്തിയ ശേഷം അശോകന്‍ കാപ്പിത്തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. അശോകന്‍ സ്ഥലത്ത് ഉണ്ടെങ്കില്‍ ചന്ദ്രിക ഒറ്റയ്ക്ക് പുറത്തിറങ്ങാറില്ലായിരുന്നു. തന്ത്രത്തില്‍ വീടിന് പുറത്തിറക്കി കൃത്യം നിര്‍വ്വഹിക്കാനായി താന്‍ വീരാജ്‌പേട്ടയിലാണെന്ന് കളവ് പറഞ്ഞതായി അശോകന്‍ മൊഴി നല്‍കിയിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം അശോകനെ തിരുനെല്ലി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും.