സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു;സൃഹൃത്തിന് പരുക്ക്.
മഖാം സിയാറത്ത് കഴിഞ്ഞ് മടങ്ങിയ സുഹൃത്തുക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു.സൃഹൃത്തിന് പരുക്ക്. മാനന്തവാടി കോ-ഓപ്പറേറ്റിവ് കോളേജ് വിദ്യാര്‍ത്ഥിയും തലപ്പുഴ 44-ാംമെല്‍ സ്വദേശിയുമായ കേതളത്ത് ആഷിക്ക്(18) ആണ് മരണപ്പെട്ടത്. സൃഹൃത്തും തലപ്പുഴ മക്കിമല സ്വദേശിയും പെരുവകയില്‍ വാടകക്ക് താമസിക്കുന്ന പുത്തന്‍പുരക്കല്‍ജോര്‍ജ്ജിന്റെയും മേരിയുടെയും മകന്‍ തലപ്പുഴ ജി.എച്ച്.എസ്.എസ് പ്ലസ്ടു വിദ്യാത്ഥി എബിന് ഗുരുതരമായി പരിക്കേറ്റു.എബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ബാവലി ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം.
മാനന്തവാടിക്ക് വരുകയായിരുന്ന സുഹൃത്തുക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറും കാട്ടിക്കുളം ഭാഗത്ത് നിന്നും ബാവലിക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.ആഷിക്കും, എബിനും പെരുവകയിലെ സൂരജും തലപ്പുഴ 44 ലെ സമാനും രണ്ട് ബൈക്കുകളില്‍ ബാവലി മഖാമില്‍ പോയി തിരിച്ചു വരുമ്പോഴായിരുന്നു അപകടം.സമാനും സൂരജും മുന്‍പില്‍ സഞ്ചരിക്കുകയും കുറെ ദൂരമെത്തിയിട്ടും ആഷിക്കും
എബിനും വരാത്തത് കണ്ട് തിരിച്ച് പോയി നോക്കിയപ്പോഴാണ് ഇരുവരും അപകടത്തില്‍ പെട്ട് റോഡില്‍ കിടക്കുന്നത് കണ്ടത്. പോലീസിന്റെയുംനാട്ടുകാരുടെയും സഹായത്തോടെ ഇരുവരെയും മാനന്തവാടി ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും ആഷിഖ് മരണപ്പെട്ടിരുന്നു.വിദേശത്ത് ജോലി ചെയ്യുന്ന തലപ്പുഴ 44-ാം മൈലിലെ കോതളത്ത് അബ്ദു റഹ്മാന്റെയും സജിനയുടെയും മകനാണ് ആഷിഖ്.വിദ്യാത്ഥിയായ ആദില്‍ സഹോദരനാണ്.