മധ്യവയസ്‌കനെ കാട്ടാന ചവിട്ടി കൊന്നു
തോല്‍പ്പെട്ടി അതിര്‍ത്തിയില്‍ കാട്ടാന ചവിട്ടി കൊന്നു. കുട്ടം കായ്മന സുധന്‍(58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ അന്തര്‍ സംസ്ഥാന മൈസൂര്‍ റോഡിലെ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിപ്പിച്ചു. ഇന്ന് രാവിലെ 7 മണിയോടെ വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ സുധനെ റോഡില്‍ വെച്ച് തന്നെ കാട്ടാന ചവിട്ടി കൊല്ലുകയായിരുന്നു.
കുടക് ജില്ലാ കളക്ടര്‍ സംഭവ സ്ഥലത്ത് എത്തിയാലേ മൃതദേഹം കൊണ്ടു പോകാന്‍ അനുവദിക്കുകയുള്ളു എന്ന നിലപാടിലാണ് നാട്ടുകാര്‍. അന്തര്‍ സംസ്ഥാന റോഡ് സ്തംഭിപ്പിച്ചത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. നിലവില്‍ ഒരു വാഹനവും രാഷ്ട്രീയ കക്ഷികളും കുടക് പ്രദേശവാസികളുമാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. കുട്ടം പല്ലേരി വഴി വാഹനങ്ങള്‍ വഴി തിരിച്ച് വിടാനാണ് നീക്കം.