വൈത്തിരി വയനാട് ചുരത്തില്‍ വി.കെ.സി ഷൂസ് & അലൈഡ് പ്രോഡക്ട്‌സ് വയനാടിന്റെ സഹകരണത്തോടെ താമരശ്ശേരി ട്രാഫിക്ക് പോലീസും, ചുരം സംരക്ഷണസമിതിയും ചേര്‍ന്ന് ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ചുരത്തിലെ വ്യൂ പോയിന്റ് പരിസരത്ത് സഞ്ചാരികള്‍ വ്യാപകമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനും വാഹനങ്ങള്‍ അലക്ഷ്യമായ രീതിയില്‍ പാര്‍ക്ക് ചെയ്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനുമെതിരായ ബോര്‍ഡുകളാണ് സ്ഥാപിച്ചത്. ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടന കര്‍മ്മം താമരശ്ശേരി ട്രാഫിക്ക് എസ്.ഐ രാജു നിര്‍വ്വഹിച്ചു. വി.കെ.സി ഷൂസ് ആന്‍ഡ് അലൈഡ് പ്രോഡക്ട്‌സ് എച്ച്.ആര്‍ എക്‌സിക്യൂട്ടീവ് ജയതിലക് മോഹന്‍ ദാസ്, ലോജിസ്റ്റിക് കോര്‍ഡിനേറ്റര്‍ അനുരേഷ് ബാബു, വിനോദ്.കെ.പി, അശ്വിന്‍ സതീഷ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വയനാട് ചുരം സംരക്ഷണ സമിതി പ്രസിഡണ്ട് മൊയ്തു മുട്ടായി, സമിതി ജനറല്‍ സെക്രട്ടറി പി.കെ.സുകുമാരന്‍ തുടങ്ങി ഇരുപതോളം സമിതി പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.