പെന്‍സിലിന് മുന്നോടിയായി പരിശീലനം
മാനന്തവാടി: ആരോഗ്യരക്ഷക്ക് മാലിന്യമുക്ത പരിസരം എന്ന സന്ദേശമുയര്‍ത്തി ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ, ആരോഗ്യ കേരളം, കില എന്നിവയുടെ സഹകരണത്തോടെ റിസോഴ്‌സ് പേഴ്‌സണുകള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. കുട്ടികളുടെ അവധിക്കാല ക്യാമ്പ് പെന്‍സിലിനു മുന്നോടിയായാണ് പരിശീലനം. മാനന്തവാടി നഗരസഭ ഡിവിഷനില്‍ നിന്നും തിരഞ്ഞെടുത്ത രണ്ട് പേര്‍ക്കും എടവക ഗ്രാമ പഞ്ചായത്തിലെ വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുത്ത 75 പേര്‍ക്കുമാണ് പരിശീലനം. മാലിന്യം ഏങ്ങനെ വേര്‍തിരിക്കാം, ജൈവ മാലിന്യം അജൈവ മാലിന്യം എന്തൊക്കെയാണ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. മാനന്തവാടി ജി.യു.പി.എസ്സില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിക്ക് എ.സി ഉണ്ണികൃഷ്ണന്‍, പി ഹരിദാസ്, ജോസഫ് സി പോള്‍, ജിലിന്‍, ഷിജു എന്നിവര്‍ നേതൃത്വം നല്‍കും.