ഹില്‍ ബ്ലൂംസ് സ്‌കൂളിന് മികച്ച വിജയം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഹില്‍ ബ്ലൂംസ് സ്‌കൂളിന് മികച്ച വിജയം. പരീക്ഷ എഴുതിയ 27 കുട്ടികളില്‍ 16 പേര്‍ 90% മുതല്‍ 96.08% വരെ കരസ്ഥമാക്കി. 8 കുട്ടികള്‍ 85% മുതല്‍ 90 % വരെ നേടി. 3 കുട്ടികള്‍ക്ക് 65% മുതല്‍ 80% വരെയും മാര്‍ക്ക് ലഭിച്ചു. അഞ്ഞൂറില്‍ 484 മാര്‍ക്കോടെ ഭാവന കെ.എസ് സ്‌കൂളിലും വയനാട് ജില്ലയിലും ഒന്നാമതെത്തി.