വീടുകളുടെ താക്കോല്‍ദാനം മെയ് 4 ന്

0

ബാംഗ്ലൂര്‍ ആര്‍.ബി ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 2 നിര്‍ധന കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാന കര്‍മ്മം ഈ മാസം 4-ന് നടക്കും. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്യും. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 11, 12 വാര്‍ഡുകളില്‍ നിര്‍മ്മിച്ച വീടുകളുടെ പണി ഇപ്പോള്‍ പൂര്‍ത്തിയായി. ഇനിയും കുടുതല്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനുള്ള തയ്യാറെടുപ്പിലാണെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!