പുരസ്‌കാരവുമായി തരിയോട് ഗവ.എല്‍.പി സ്‌കൂള്‍

0

കാവുംമന്ദം: വൈത്തിരി ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പ് നേടിയ സ്‌കൂളിനുള്ള പുരസ്‌കാരം തരിയോട് ഗവ എല്‍.പി സ്‌കൂളിന് ലഭിച്ചു. കൃഷ്‌ണേന്ദു എം.എസ്, അന്‍ല ബിനോയ്, അവന്തിക അനീഷ്, സ്‌നിഗ്ദ്ധ എസ്.ജി, ഹിബ തസ്‌നിം, അനന്യ ദിലീപ് എന്നീ ആറ് വിദ്യാര്‍ത്ഥികളാണ് എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പ് നേടിയത്. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എ.കെ ഷിബുവില്‍ നിന്നും സ്‌കൂളിന് വേണ്ടി അധ്യാപിക ടി സുനിത പുരസ്‌കാരം ഏറ്റുവാങ്ങി. വിജയികളെ പി.ടി.എ യോഗം അനുമോദിച്ചു. പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക എം.എ ലില്ലിക്കുട്ടി, പി.ടി.എ വൈസ് പ്രസിഡണ്ട് സന്തോഷ് കോരംകുളം, സജിഷ പ്രശാന്ത്, ഹാജറ സിദ്ധീഖ്, എം.പി.കെ ഗിരീഷ്‌കുമാര്‍, സി.പി ശശികുമാര്‍, സി.സി ഷാലി, പി.ബി അജിത, ടി സുനിത, ഷമീന, വി.പി ചിത്ര, സ്‌മൈല ബിനോയ്, ജസീന ജംഷിദ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!