ദുരാരോപണങ്ങള്‍ക്കെതിരെ നടപടി വേണം

0

കുറിച്ചിപ്പറ്റയില്‍ 1983 മുതല്‍ ഉപയോഗിച്ചു വരുന്ന സെമിത്തേരിക്കെതിരെ ഉയര്‍ത്തുന്ന വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാന രഹിതമാണെന്നും കുറിച്ചിപ്പറ്റ ശ്മശാന സംരക്ഷണ സമിതി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശ്മശാനത്തില്‍ അടക്കം ചെയ്ത മൃതദേഹങ്ങള്‍ സഭയുടെ ആചാര പ്രകാരണമാണ് അടക്കിയത്. ഈ മൃതദേഹങ്ങളുടെ എല്ലാ രേഖകളും സഭാ രജിസ്റ്ററില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇവിടെ വിവിധ സഭകളുടെ വിവിധ കല്ലറകളിലായാണ് മൃതശരീരം മറവു ചെയ്യുന്നത്. ഇവിടെ രാത്രികാലങ്ങളില്‍ മൃതശരീരം മറവ് ചെയ്തിട്ടില്ലെന്നും ശ്മശാനത്തിന്റെ റോഡ് ഭാഗം മതില്‍ കെട്ടി സൂക്ഷിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ഒരു മാസം 60 പേരെ അടക്കം ചെയ്യുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്, 34 വര്‍ഷമായി സെമിത്തേരിയില്‍ ഇതുവരെ 76 മൃതദേഹങ്ങള്‍ മാത്രമാണ് മറവ് ചെയ്തിരിക്കുന്നത്. വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ അധികരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് ഇവര്‍ ആവിശ്യപ്പെട്ടു. പാസ്റ്റര്‍ റ്റി.വി ജോയി, എം.സജിത്ത്, സജി കണ്ണാടിക്കല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!