മതില്‍ തകര്‍ന്ന് വീണ് ബൈക്കുകള്‍ക്ക് നാശനഷ്ടം

0

മാനന്തവാടി: മാനന്തവാടിയില്‍ കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് വീണ് ബൈക്കുകള്‍ക്ക് നാശനഷ്ട്ടം. മാനന്തവാടി ബസ്സ് സ്റ്റാന്റിലെ സി.എസ്.ഐ പള്ളിയുടെ മതില്‍ തകര്‍ന്നാണ് 2 ബൈക്കുകള്‍ പൂര്‍ണ്ണമായും രണ്ട് ബൈക്കുകള്‍ ഭാഗീകമായും തകര്‍ന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് വേണ്ടി നീക്കം ചെയ്ത മണ്ണ് മതിലിനോട് ചേര്‍ത്ത് നിക്ഷേപിച്ചതാണ് അപകടത്തിന് കാരണം. ടെലിഫോണ്‍ പോസ്റ്റ് തകര്‍ന്ന് വൈദ്യുതി ബന്ധവും നിലച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!