പഴുതടച്ച സുരക്ഷയില്‍ രാഹുലിന്റെ തിരുനെല്ലി സന്ദര്‍ശനം
ഉത്തരമേഖല ഐ.ജി.അജിത്തിന്റെ നേതൃത്വത്തില്‍ ആയിരത്തിലധികം പോലീസുകാരെയാണ് സുരക്ഷ ജോലിക്കായി നിയോഗിച്ചത്. മാധ്യമങ്ങള്‍ക്കും കടുത്ത നിയന്ത്രണം തന്നെയാണ് ഏര്‍പെടുത്തിയതും.രാഹുല്‍ ഇന്ന് രാവിലെ 10 മണി കഴിഞ്ഞാണ് എത്തിയതെങ്കിലും രണ്ട് ദിവസം മുന്‍പ്പ് തന്നെ തിരുനെല്ലി ക്ഷേത്രവും പരിസരവും എസ്.പി.ജി.യുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ തന്നെയായിരുന്നു. രാഹുലിന്റെ സന്ദര്‍ശനത്തിന്റെ മൂന്ന് ദിവസം മുന്‍പ്പേ ആന്റി നക്‌സല്‍സ്വകാഡ് ക്ഷേത്രത്തിന് സമീപത്തെ ഉള്‍കാടുകളിലടക്കം നിലയുറപ്പിച്ചിരുന്നു. തൃശൂരില്‍ നിന്നുള്ള ബെല്ലാ എന്ന ഡോഗ് സ്‌ക്വാഡും തിരുനെല്ലിയില്‍ സുരക്ഷാ പരിശോധനക്കായി എത്തിയിരുന്നു. രാഹുലിന്റെ സന്ദര്‍ശനത്തിന് പത്ത് മിനുട്ട് മുന്‍പ് വരെ ഭക്തരെ ക്ഷേത്രത്തിലേക്ക് മെറ്റല്‍ ഡിക്ടറ്ററിലൂടെ കടത്തിവിട്ടിരുന്നു. രാഹുല്‍ എത്തി കഴിഞ്ഞപ്പോള്‍ ക്ഷേത്രത്തിലേക്ക് ആരേയും കയറ്റി വിട്ടുമില്ല.അര മണിക്കുര്‍ കൊണ്ട് ബലി തര്‍പ്പണ ചടങ്ങുകള്‍ കഴിഞ്ഞിരുന്നു.തിരുനെല്ലി എസ്.എ.എം എല്‍.പി.സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ ഹെലിപാടില്‍ വന്നിറങ്ങിയ രാഹുല്‍ റോഡ് മാര്‍ഗ്ഗം തിരുനെല്ലി ക്ഷേത്രത്തിലെത്തുകയായിരുന്നു.