ബത്തേരി: തന്റെ തിരക്കിട്ട പ്രചാരണ പരിപാടികള്‍ക്കിടയിലും സിവില്‍ സര്‍വ്വീസ് ലഭിച്ച ശ്രീധന്യയെ കാണാന്‍ സമയം കണ്ടെത്തി എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ന് വയനാട്ടില്‍ നടന്ന ഇലക്ഷന്‍ പ്രചാരണ പരിപാടികള്‍ക്കിടയില്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഓഫീസില്‍ വെച്ചാണ് രാഹുല്‍ ഗാന്ധി ശ്രീധന്യയെയും കുടുംബത്തെയും കണ്ടത്.
വയനാട് ജില്ലയില്‍ ആദ്യമായാണ് ഒരു ഗോത്രവര്‍ഗ്ഗ പെണ്‍ക്കുട്ടിക്ക് സിവില്‍ സര്‍വ്വീസ് ലഭിക്കുന്നത്. പരീക്ഷയ്ക്ക് വന്ന ചോദ്യങ്ങള്‍ സംബന്ധിച്ചും ശ്രീധന്യ പരിശീലനത്തിനു പോവുന്ന മസൂറിയിലെ പഴയ പഠന കാലത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ രാഹുലുമായി പങ്കുവെച്ചു. ശ്രീധന്യയുടെ അച്ഛനും അമ്മയും അനുജനും കൂടെയുണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, തുടങ്ങിയ നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. ശ്രീധന്യക്കാപ്പം ഉച്ചഭക്ഷണം കഴിച്ചാണ് രാഹുല്‍ ഗാന്ധി മടങ്ങിയത്.