കാറും ബൈക്കും കൂട്ടിയിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
മാനന്തവാടി മൈസൂര്‍ റോഡ് ചെറ്റപ്പാലത്തിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എടവക പന്നിച്ചാല്‍ ചതുപ്പേരി സിയാദ് (39), അമ്പലവയല്‍ പൂണേലി ജെയ്‌സണ്‍ (45) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവര്‍ക്കും കാലിനാണ് പരുക്ക്. സാരമായി പരുക്കേറ്റ സിയാദിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാനന്തവാടി ഭാഗത്തുനിന്നും ചെറ്റപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ എതിരെ വന്ന കര്‍ണ്ണാട രജിസ്‌ട്രേഷന്‍ കാറിടിക്കുകയായിരുന്നൂവെന്നാണ് നാട്ടുകാര്‍ നല്‍കുന്ന സൂചന. പരിക്കേറ്റ ഇരുവരും മാനന്തവാടിയിലെ ഒരു പച്ചക്കറിക്കടയിലെ ജീവനക്കാരാണ്.