സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ വയനാട്ടില്‍. ബത്തേരിയില്‍ പൊതുസമ്മേളനത്തില്‍ യെച്ചൂരി പ്രസംഗിക്കും. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് യെച്ചൂരി വയനാട്ടിലെത്തുന്നത്. ബത്തേരി ഗാന്ധി ജംഗ്ഷനില്‍ റാലിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കും. പൊതുസമ്മേളനത്തിന് ശേഷം യെച്ചൂരിയുടെ നേതൃത്വത്തില്‍ റോഡ് ഷോയും ഉണ്ടാവും.