സേവനം മാതൃക

0

മാനന്തവാടി : രക്തദാന, അവയവദാന ജീവകാരുണ്യ രംഗങ്ങളില്‍ ജ്യോതിര്‍ഗമയ വഹിക്കുന്ന പങ്ക് മാതൃകാ പരമാണെന്ന് യാക്കോബായ സഭ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത പറഞ്ഞു. എം.ജെ.എസ്.എസ്.എ മാനന്തവാടി മേഖലയുടെ രക്തദാന പദ്ധതിയായ ജ്യോതിര്‍ഗമയ തുടര്‍ച്ചയായ പത്താം വര്‍ഷവും പീഡാനുഭവ വാരം രക്തദാനാ വാരമായി ആചരിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓശാനാ ഞായര്‍ മുതല്‍ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങളില്‍ ജില്ലയിലെ വിവിധ രക്ത ബാങ്കുകളില്‍ രക്തദാനം നടത്തും. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി. ജിതേഷ് അധ്യക്ഷത വഹിച്ചു. ജ്യോതിര്‍ഗമയ കോ ഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ്, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനിജ മെറിന്‍, ഡിസ്ട്രിക് ഇന്‍സ്‌പെക്ടര്‍ ജോണ്‍ ബേബി, എബിന്‍ പി. ഏലിയാസ്, ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ഫാ. ജോര്‍ജ് നെടുന്തള്ളില്‍, ഫാ. എല്‍ദോ വെങ്കടത്ത്, ഫാ. സിനു ചാക്കോ, ടി.വി. സുനില്‍, ഷിജു കോറം, ബേബി മേച്ചേരി പുത്തന്‍പുരയില്‍, ഷാജി മൂത്താശ്ശേരി, നിഖില്‍ പീറ്റര്‍, സോന പൗലോസ്, വി.ഇ. വര്‍ഗീസ്, പൗലോസ് പുതുശ്ശേരിക്കടവ്, ഷിജോ മുണ്ടയ്ക്കല്‍, അമല്‍ കുര്യന്‍, ബിനീഷ് വര്‍ഗീസ്, വി.സി. ജോസ്, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!