മോദിക്കെതിരെ ജനവികാരം പ്രകടമാകും: കെ.സി വേണുഗോപാല്‍

0

ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ എന്തായിരുന്നു തടസമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. നരേന്ദ്രമോദിക്കെതിരായ ജനവികാരം പ്രകടമാകുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്നും ദാരിദ്രത്തിനെതിരായ യഥാര്‍ത്ഥ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലുള്ളതെന്നും കെ.സി വേണുഗോപാല്‍ കല്‍പ്പറ്റയില്‍ പറഞ്ഞു. റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസ് ഉന്നയിച്ച കാര്യങ്ങള്‍ സത്യസന്ധമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. മോദിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ വരെ പുറത്ത് വന്നിട്ടുണ്ട്. സുപ്രീം കോടതി വിധിയോടെ പ്രതിരോധത്തിലായ നേതാവായി നരേന്ദ്രമോദി മാറിയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. വയനാടിനെപ്പറ്റിയുള്ള അമിത് ഷായുടെ പരാമര്‍ശം കേരളത്തെയാകെ അപമാനിക്കുന്നതാണെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

Leave A Reply

Your email address will not be published.

error: Content is protected !!