യാത്രക്കാരുടെ മനസ്സ് അലിയിച്ച് ഇരുകൈകളും നഷ്ടപ്പെട്ട കുരങ്ങച്ചന്‍

0

ബത്തേരി മൈസൂര് റോഡില്‍ മുത്തങ്ങ തകരപ്പാടിയിലാണ് ഇരുകൈകകളും നഷ്ടപെട്ട കുരങ്ങനുള്ളത്. കഴിഞ്ഞ കുറച്ചു വര്‍ഷമായി മുത്തങ്ങ തകരപ്പാടിയില്‍ എത്തുന്നവര്‍ക്ക് ഈ കാഴ്ചകാണാം. ഇത് എങ്ങനെ സംഭവിച്ചുവെന്ന ആര്‍ക്കും അറിയില്ല. ഇരുകൈകളും ഇല്ലാത്തതിനാല്‍ ഇരുകാലുകളിലും നിവര്‍ന്നാണ് നടത്തം. കൈകള്‍ നടഷ്ടപ്പെട്ടതിനാല്‍ മറ്റ് കുരങ്ങുകളെ പോലെ വേഗത്തില്‍ ഓടിനടന്ന് ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കാന്‍ ഇവന് കഴിയുന്നില്ല. അതിനാല്‍ തന്നെ യാത്രക്കാര്‍ ഈ കുരങ്ങന് കൈയിലുളള ഭക്ഷണപദാര്‍ത്ഥങ്ങള്‍ നല്‍കുന്നതും പതിവ് കാഴ്ചയാണ്. അതേ സമയം ഇരുകൈകളും ഇല്ലങ്കിലും മറ്റ് കുരങ്ങുകളെ അപേക്ഷിച്ച് ഇവന്‍ തന്നെയാണ് വില്ലനെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!