പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രീ-പ്രൈമറി തലത്തിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ പുതുപദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. തുടക്കമെന്ന നിലയില്‍ പുതു അധ്യായന വര്‍ഷം ജില്ലയിലെ 25 സ്‌കൂളുകളില്‍ ഹൈടെക് ക്ലാസ്സുകളാണ് ഒരുക്കുന്നത്.
മൈനസ് രണ്ട് മുതല്‍ പ്ലസ് ടു വരെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നൂതന പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രീപ്രൈമറി ക്ലാസുകളും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുകയാണ്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയിലെ 25 സ്‌കൂളികളില്‍ പുതിയ അധ്യായന വര്‍ഷം മുതല്‍ തിരഞ്ഞടുക്കപ്പെട്ട് സ്‌കൂളുകളിലെ പ്രീപ്രൈമറികള്‍ ഹൈടെക് ക്ലാസ്സ് റൂമുകളാക്കും. ഓരോ സ്‌കൂളിനും പദ്ധതി പ്രകാരം എസ്.എസ്.എ അന്‍പതിനായിരം രൂപ വീതം അനുവദിച്ചിട്ടുണ്ട്. ഓരോ ക്ലാസ് റൂമുകളാണ് ഇത്തരത്തില്‍ ഒരുക്കുക. വിദ്യാര്‍ത്ഥികള്‍ കൂടുതലായി എത്തുന്ന സ്‌കൂളുകളില്‍ ഒന്നില്‍ കൂടുതല്‍ ക്ലാസ് റൂമുകള്‍ ഒരുക്കണമെങ്കില്‍ പി.ടി.എ പ്രത്യേക ഫണ്ട് കണ്ടെത്തി ചെയ്യണം. സംഗീതവും, വായനയും, കളിയുമൊക്കെയുള്ള ഹൈടെക് ക്ലാസ്സ് മുറികളാണ് പുതിയ അധ്യായനവര്‍ഷത്തില്‍ ജില്ലയിലെ 25 സ്‌കൂളുകളില്‍ കുട്ടികളെ കാത്തിരിക്കുന്നത്.