ബൈബിള്‍ കണ്‍വെന്‍ഷന്‍ ഏപ്രില്‍ 4 മുതല്‍
മാനന്തവാടി: കെ.സി.ബി.സി കരിസ്മാറ്റിക് കമ്മീഷന്റ് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാനന്തവാടി കരിസ്മാറ്റിക് സോണും, ദ്വാരക സി യോണ്‍ ധ്യാനകേന്ദ്രവും ചേര്‍ന്നോരുക്കുന്ന ത്രിദിന പരിശുദ്ധ ആത്മാഭിഷേക പകല്‍ സമയ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഏപ്രില്‍ 4 മുതല്‍ 6 വരെ തീയ്യതികളില്‍ ദ്വാരക സി യോണ്‍ ധ്യാനകേന്ദ്രത്തില്‍ നടത്തപ്പെടുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. .
എല്ലാ ദിവസവും രാവിലെ 9 മണിക്ക് ആരംഭിച്ച് ഉച്ചക്ക് ശേഷം 3.30 ന് അവസാനിക്കുന്നു. രൂപത വികാരി ജനറാള്‍ അബ്രഹാം നെല്ലിക്കല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മാനന്തവാടി രൂപത അധ്യക്ഷന്‍ ജോസ് പൊരുന്നേടം, കേരള കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് ,വൈസ് ചെയര്‍മാന്‍ വര്‍ഗീസ് ചക്കാലക്കല്‍. എന്നിവരുടെ സാന്നിധ്യം ഉണ്ടാകും. ആരാധന, വചന പ്രഘോഷണം, ഗാന ശുശ്രൂഷ, അനുരഞ്ജന കൂദാശ എന്നിവയും ഉണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ സോണല്‍ ആനിമേറ്റര്‍ ഫാ: മാത്യു മൂത്തേടത്ത്, സോണല്‍ കോഡിനേറ്റര്‍ ബെന്നി തുണ്ടത്തില്‍, സെക്രട്ടറി തങ്കച്ചന്‍ വല്ലത്ത്, ട്രഷറര്‍ പോള്‍ കരിമ്പനാക്കുഴിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു