ഭദ്രാസനതല വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിന് തുടക്കം
മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേസ്‌കൂള്‍ അസോസിയേഷന്‍ മലബാര്‍ ഭദ്രാസനതല വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിന് തുടക്കമായി. മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പളളിയില്‍ നടക്കുന്ന ക്ലാസ്സ് പ്രശസ്ത.കവി സാദിര്‍ തലപ്പുഴ ഉദ്ഘാടനം ചെയ്തു. എംജെഎസ്എസ്എസ്എ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. വര്‍ഗീസ് കാട്ടുചിറ അധ്യക്ഷത വഹിച്ചു. പള്ളി വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി പതാക ഉയര്‍ത്തി. മികച്ച കൃഷി അസിസ്റ്റന്റിനുള്ള അവാര്‍ഡ് നേടിയ എംജെഎസ്എസ്എസ്എ ഭദ്രാസന ഡയറക്ടര്‍ ടി.വി. സജീഷിനെ ചടങ്ങില്‍ ഡിസ്ട്രിക് ഇന്‍സ്‌പെക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. എംജെഎസ്എസ്എസ്എ ഭദ്രാസന സെക്രട്ടറി പി.എഫ്. തങ്കച്ചന്‍, ഫാ.ജോര്‍ജ് നെടുന്തള്ളില്‍, ഫാ. സിനു ചാക്കോ, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം.ഷിനോജ്, ട്രസ്റ്റി ബേബി മേച്ചേരി, ഷിജു കോറോം, വി.ഇ. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്കായി കലാ മത്സരങ്ങള്‍, ക്ലാസുകള്‍, ഗെയിംസുകള്‍ എന്നിവ നടക്കും. ക്ലാസ്സുകള്‍ 7ന് സമാപിക്കും. മധ്യവേനല്‍ അവദിക്കാലത്ത് വയനാട്, നീലഗിരി ജില്ലകളിലായി വിവിധ സണ്‍ഡേ സ്‌കൂളുകളില്‍ നിന്നുള്ള 250 കുട്ടികള്‍ ബൈബിള്‍ സ്‌കൂള്‍ ക്ലാസ്സില്‍ പങ്കെടുക്കുന്നു..