വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായാണ് തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു പ്രഖ്യാപനം.
2014 നെ അപേക്ഷിച്ച് വോട്ടുവളര്‍ച്ചയ്ക്ക് എന്‍.ഡി.എ ക്ക് ഒരു സാധ്യതയുമില്ലെന്ന് വിമര്‍ശകന്‍ വിലയിരുന്ന വയനാടു മണ്ഡലത്തില്‍ കോണ്‍ഗ്രസ്സ് ദേശീയധ്യക്ഷനെ ശക്തമായ മത്സരത്തില്‍ കുരുക്കനാകുമോ എന്നാണ് തുഷാര്‍ പരിക്ഷിച്ചു നോക്കുന്നത്. വയനാട് മണ്ഡലത്തില്‍ ആദ്യം എന്‍.ഡി.എയില്‍ ആന്റോ അഗസ്റ്റിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടിരുന്നു. തുടര്‍ന്ന് സീറ്റ് ബി.ഡിജി.എസിന് കൈമാറുകയും പൈലി വാത്യാട്ട് പ്രചരണം തുടരുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് രാഹുല്‍ഗാന്ധിയുടെ രംഗപ്രവേശനത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞത്. പ്രധാനമന്ത്രിയടക്കം എന്‍.ഡി.എ നേതാക്കള്‍ വയനാട്ടില്‍ തുഷാറിനായി പ്രചരണത്തിനിറങ്ങുമെന്ന് സൂചനയുണ്ട്. സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ടീയസഭ എന്‍.ഡി.എ വിട്ടു പോയത് വയനാട്ടില്‍ തുഷാറിനെ ബാധിക്കുമെങ്കിലും ശബരിമലയും പ്രധാനമന്ത്രിയുടെ ഇടപെടലും സഹായിക്കുമെന്നാണ് പ്രതീക്ഷ.